എം. സി. വൈ. എം കെ. എം. ആർ. എം സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി

By: 600045 On: Oct 29, 2022, 3:07 PM

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ മക്കളുടെ കൂട്ടായ്മയായ കെ.എം. ആർ.എം ന്റെ യുവജന വിഭാഗമായ എം. സി.വൈ.എം കുവൈറ്റിന്റെ നേതൃത്വത്തിൽ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
  എം. സി.വൈ.എം ഡയറക്ടർ റവ. ഫാ.ജോൺ തുണ്ടിയത്ത് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദി ഐ സ്മാഷ് അക്കാദമി വച്ചു നടന്ന മത്സരങ്ങൾക്ക് നോബിൻ ഫിലിപ്പ് , റിജോ.വി.ജോർജ്, ബിറ്റു എബ്രഹാം, ജുബി ജോർജ്, ഫിനോ മാത്യു പാട്രിക് എന്നിവർ നേതൃത്വം നല്കി.

ഇന്ത്യ,പാകിസ്ഥാൻ,  ഫിലിപ്പൈൻസ്,മലേഷ്യ, ഇൻഡോനേഷ്യ,കുവൈറ്റ്‌, ഈജിപ്റ്റ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നും  പങ്കെടുത്ത 140 ടീമുകളിൽ നിന്നും 280 കളിക്കാർ  വാശിയോടെ മത്സരിച്ച ടൂർണമെന്റിൽ പ്രശസ്തമായ ഡി. കെ ഡാൻസിന്റെ നൃത്ത ചൂവടുകൾ കാണികൾക്ക് ദൃശ്യവിരുന്നായി. 

  പ്രൊ-അഡ്വവാൻസ്  വിഭാഗത്തിൽ ഹർഷത്ത് കാദർ - ഗിരീഷ് ദിവാകരൻ എന്നിവർ ജേതാക്കളായി. ശ്രീഹരി - ജോബി ടിമിനാണ് രണ്ടാം സ്ഥാനം.അഡ്വവാൻസ് ഡബിൾസ് മത്സരത്തിൽ ജോബി മാത്യു - ബിബിൻ ജോയി എന്നിവർ ഒന്നാം സ്ഥാനവും,ഗിരീഷ് ദിവാകരൻ - ആനന്ദ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇന്റർ മീഡിയറ്റ് ഡബിൾ വിഭാഗത്തിൽ ഡിപിൻ മൂർക്കോത്ത് - എൽസൻ എന്നിവർ ജേതാക്കളായി. ബിനാൽ - ജുബിൻ ടീം രണ്ടാം സ്ഥാനവും നേടി .

ലോവർ ഇന്റർ മീഡിയറ്റ് ഡബിൾ വിഭാഗത്തിൽ ബിനു തോമസ് - ജഡ്‌സൺ പീറ്റർ എന്നിവർ ജേതാക്കളായി. സത്യൻ - അജിത്ത് കുമാർ എന്നിവർ രണ്ടാം സ്ഥാനവും നേടി. ഇന്റർ കെ. എം.ആർ.എം  മത്സരത്തിൽ ഫിനോ മാത്യു പാട്രിക് - അജോ. എസ്. റസ്സൽ എന്നിവർ വിജയികളായി. റെജി അച്ചൻകുഞ്ഞ് - ജിൽറ്റോ ജയിംസ് ടീം രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് റവ. ഫാ. ജോൺ തുണ്ടിയത്ത് , കെ. എം. ആർ. എം പ്രസിഡന്റ്‌ ശ്രീ. ജോസഫ്. കെ. ഡാനിയേൽ,ഐബാക് ചെയർമാൻ ഡോ.മണിമാര ചോഴൻ,ഫ്രണ്ടി മൊബൈൽസ് മാർക്കറ്റിംഗ് മാനേജർ ശ്രീ. ആസിഫ് അബ്ദുൽ ഗഫാർ, അൽ മുല്ല എക്സ്ച്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീ. ഹുസിഫാ അബ്ബാസി സാദാൻപുർവാല, മാജിക്‌ കാർപ്പെറ്റ്  മാനേജർ ശ്രീമതി. മാനേക വർഗീസ്, കെ.എം.ആർ. എം -  എം.സി.വൈ.എം ഭാരവാഹികൾ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണംചെയ്തു.