കോവിഡ് വാക്‌സിനേഷന്റെ പേരില്‍  വ്യാജ സന്ദേശം; മുന്നറിയിപ്പ് നല്‍കി സസ്‌ക്കാച്ചെവന്‍ ഹെല്‍ത്ത് അതോറിറ്റി 

By: 600002 On: Oct 29, 2022, 9:54 AM

 

കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍ അയക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സസ്‌ക്കാച്ചെവന്‍ ഹെല്‍ത്ത് അതോറിറ്റി(എസ്എച്ച്എ). വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 'വാക്‌സിന്‍ ഇന്‍സെന്റീവ് പ്രോഗ്രാമി'ന്റെ ഭാഗമായി എസ്എച്ച്എയില്‍ നിന്ന്  100 ഡോളര്‍ നല്‍കാമെന്നറിയിച്ചുള്ള വ്യാജ സന്ദേശം ജനങ്ങള്‍ക്ക് ലഭിച്ചേക്കാമെന്ന് ഉദാഹരണം ചൂണ്ടിക്കാട്ടി എസ്എച്ച്എ പറയുന്നു. 

എന്നാല്‍ ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള പണമോ മറ്റ് ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യുന്നില്ലെന്ന് എസ്എച്ച്എ മുന്നറിയിപ്പ് നല്‍കുന്നു. പിസിആര്‍ ടെസ്റ്റ് ബുക്കിംഗ്, വാക്‌സിന്‍ അപ്പോയിന്റ്‌മെന്റുകള്‍,  ടെസ്റ്റ് റിസള്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച് മാത്രമേ എസ്എച്ച്എയില്‍ നിന്ന് നേരിട്ടുള്ള അറിയിപ്പുകള്‍ ലഭിക്കുകയുള്ളൂവെന്ന് എസ്എച്ച്എ ട്വീറ്റില്‍ വ്യക്തമാക്കുന്നു.