ബീസി ഗോള്‍ഡന് സമീപം എസ്‌യുവി കാറും സെമിട്രക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു 

By: 600002 On: Oct 28, 2022, 12:20 PM

 

ബീസിയിലെ ഗോള്‍ഡന് സമീപം എസ്‌യുവി കാറും സെമിട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട എസ്‌യുവി സെമി ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചു. 

എസ്‌യുവിയില്‍ യാത്ര ചെയ്ത പുരുഷനും സ്ത്രീയും തല്‍ക്ഷണം മരിച്ചു. ട്രക്കിലുണ്ടായിരുന്നവരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.