നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ബെസ്റ്റ് ട്രാവല്‍ ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇടം നേടി ആല്‍ബെര്‍ട്ട 

By: 600002 On: Oct 28, 2022, 9:22 AM

 

 

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്  മികച്ച യാത്രാനുഭവങ്ങള്‍ നല്‍കുന്ന സ്ഥലം എന്ന സവിശേഷത സ്വന്തമാക്കിയിരിക്കുകയാണ് ആല്‍ബെര്‍ട്ട. നാഷണല്‍ ജ്യോഗ്രഫിക് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് സന്ദര്‍ശിക്കാനുള്ള മികച്ച ട്രാവല്‍ ഡെസ്റ്റിനേഷനുകളില്‍ ആല്‍ബെര്‍ട്ടയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെസ്റ്റ് ഓഫ് ദ വേള്‍ഡ് എന്ന പ്രസിദ്ധീകരണത്തിന്റെ 25 സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയ വാര്‍ഷിക പട്ടികയിലാണ് ആല്‍ബെര്‍ട്ട ഇടം നേടിയത്. 

2023 ല്‍ സന്ദര്‍ശിക്കാനുള്ള 25 സ്ഥലങ്ങളുടെ പട്ടികയാണ് നാഷണല്‍ ജ്യോഗ്രഫിക് തയാറാക്കിയിരിക്കുന്നത്. കമ്യൂണിറ്റി, നേച്വര്‍, കള്‍ച്ചര്‍, ഫാമിലി, അഡ്വഞ്ചെര്‍ എന്നീ വിഭാഗങ്ങളായാണ് പട്ടിക തിരിച്ചിരിക്കുന്നത്. കമ്യൂണിറ്റി വിഭാഗത്തിലാണ് ആല്‍ബെര്‍ട്ട തെരഞ്ഞെടുക്കപ്പെട്ടത്. 

റോക്കി പര്‍വത നിരകള്‍, അത്തബാസ്‌ക ഗ്ലേസിയര്‍, ബാന്‍ഫ് നാഷണര്‍ പാര്‍ക്ക്, വൈഡ്-ഓപ്പണ്‍ പ്രയറി വിസ്താസ്, കാല്‍ഗറി, എഡ്മന്റണ്‍ എന്നീ നഗരങ്ങളിലെ ഗ്ലാസ് ആന്‍ഡ് സ്റ്റീല്‍ മോഡേണിറ്റി തുടങ്ങിയവ ആല്‍ബെര്‍ട്ടയിലേക്ക് കൂടുതലായി സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്ന് ലേഖനം വ്യക്തമാക്കുന്നു. എല്‍ക്ക് ഐലന്‍ഡ് നാഷണല്‍ പാര്‍ക്ക്, റൈറ്റിംഗ്-ഓണ്‍-സ്‌റ്റോണ്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക് എന്നിവയാണ് മാഗസിന്‍ പരാമര്‍ശിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍.