ഡൽഹിയിൽ കഴിഞ്ഞ എട്ടുവർഷത്തേക്കാൾ മികച്ച വായു നിലവാരം ആണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട് ചെയ്യപ്പെട്ടത്. കഴിഞ്ഞ എട്ടു വർഷത്തത്തിനിടയിൽ ദിപാവലിയുടെ അടുത്ത ദിവസം ഡൽഹിയിൽ അതിരൂക്ഷ വായൂ മലിനീകരണം ആണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. എന്നാൽ ദീപാവലി ആയിട്ട് കൂടിയും വായുമലിനീകരണ തോത് കുറഞ്ഞിരുന്നതായി അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സിട്രാങ് ചുഴലിക്കാറ്റ് രൂപപ്പെട്ടതുൾപ്പെടെയുള്ള അനുകൂലമായ കാരണങ്ങളാണ് വായു മലിനീകരണ തോത് കുറച്ചത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.