ടൊറന്റോ സിറ്റി ജീവനക്കാരായി നടിച്ച് വീടുകളിലെത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍

By: 600002 On: Oct 27, 2022, 1:26 PM


ടൊറന്റോ സിറ്റി ജീവനക്കാരെന്ന വ്യാജേന വീടുകളില്‍ പരിശോധനയ്‌ക്കെത്തുന്ന വ്യക്തികള്‍ തങ്ങളുടെ ജീവനക്കാരല്ലെന്ന് മുന്നറിയിപ്പ് നല്‍കി സിറ്റി അധികൃതര്‍. ജീവനക്കാരെന്ന പേരില്‍ വീട്ടുടമകളെ വിളിച്ച് ബാക്ക്‌വാട്ടര്‍ വാല്‍വുകളും സംപ് പമ്പുകളും പരിശോധിക്കാനായി വീട്ടിലെത്തുമെന്നാണ് തട്ടിപ്പുകാര്‍ അറിയിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വാട്ടര്‍ ഇന്‍സ്‌പെക്ഷനുമായി ബന്ധപ്പെട്ട് വീട്ടില്‍ പരിശോധനയ്‌ക്കെത്തുമെന്ന് അറിയിച്ച ആറ് വ്യാജ കോളുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സിറ്റി വ്യക്തമാക്കി. 

അതേസമയം, ഇത്തരത്തില്‍ പരിശോധനയ്ക്കായി സിറ്റി അധികൃതര്‍ ഫോണിലൂടെ വീട്ടുകാരെ ബന്ധപ്പെടാറില്ലെന്ന് സിറ്റി അറിയിച്ചു. മാത്രവുമല്ല, കഴിഞ്ഞ കുറച്ച് മാസങ്ങളായി 311 നോളജ് ബേസ്( സിറ്റി സര്‍വീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം) വഴി നിരവധി സന്ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സിറ്റി അറിയിച്ചു.