14വര്‍ഷത്തിനിടെ കൊടും തണുപ്പ് രേഖപ്പെടുത്തി ബാംഗ്ലൂർ നഗരം

By: 600021 On: Oct 27, 2022, 7:02 AM

ശക്തമായ മഴക്കു പിന്നാലെ കൊടും തണുപ്പിനെ വരവേറ്റ് ബാംഗ്ലൂർ നഗരം. 12 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് നഗരത്തില്‍ മിക്ക ഇടങ്ങളിലും  താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത് . ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട സിത്രംഗ് ചുഴലിക്കാറ്റ് കാരണം  ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റ് ദക്ഷിണേന്ത്യയിലേക്ക് വീശുന്നതും, ന്യൂനമർദം മൂലം അന്തരീക്ഷത്തിലെ ഈർപ്പം ബംഗാൾ ഉൾക്കടലിന്‍റെ തീവ്ര വടക്കുകിഴക്കൻ ദിശയിലേക്ക് ആകർഷിക്കപ്പെടുന്നതുമാണ് തണുപ്പ് കൂടാന്‍ കാരണം.

അടുത്ത 3 -4 ദിവസത്തേക്ക് കടുത്ത തണുപ്പ് തുടരുമെന്നും  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ തീരത്ത് നിന്ന് വീശുന്ന കാറ്റ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം കണക്ക് കൂട്ടുന്നത് . മൂന്ന് നാല് ദിവസത്തിനുള്ളിൽ താപനില വീണ്ടും ഉയരാനും അതെ സമയം  വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി .