കോവിഡ് ബൂസ്റ്റർ ഡോസ് പ്രചാരണവുമായി ജോ ബൈഡൻ

By: 600021 On: Oct 26, 2022, 2:47 PM

കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി  ബൂസ്റ്റർ ഡോസ് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ . കോവിഡ് ചികിത്സയ്ക്കായി നിരവധി പേർ ആശുപത്രികളിൽ എത്തുന്നുണ്ട്. ഈ  സാഹചര്യം ഒഴിവാക്കാനാണ് ബിവാലെന്റ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് ബൈഡൻ മാതൃക ആയത്. ബൂസ്റ്റർ ഡോസുകൾ വ്യാപകമായി നടപ്പിലാക്കുന്നുണ്ട് എങ്കിലും, ചുരുക്കം പേർ മാത്രമേ  വാക്‌സിൻ എടുക്കുന്നുള്ളു എന്നത് ആശങ്ക ഉണ്ടാക്കുന്നു.ഈ സ്ഥിതി മാറിയാലേ സുരക്ഷിതമായ അവധിക്കാലം ആസ്വദിക്കാനാവു എന്നും ബൈഡൻ പ്രതികരിച്ചു. ബൂസ്റ്റർ ഡോസുകളുടെ പ്രചാരണത്തിനായി കൂടുതൽ ഫണ്ട് അനുവദിക്കാനും ബൈഡൻ ആവശ്യപ്പെട്ടിരുന്നു. 79കാരനായ ബൈഡന് തുടർച്ചയായ നാല് ടെസ്റ്റുകളിൽ നെഗറ്റീവായതിന് ശേഷവും രോഗം സ്ഥിരീകരിച്ചിരുന്നു .