തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി മുതൽ നെക്‌സോണ്‍ ഇ.വി.

By: 600003 On: Oct 26, 2022, 4:58 PM

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി മുതൽ നെക്‌സോണ്‍ ഇ.വി കാറുകൾ ഓടി തുടങ്ങും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ വിമാനത്താവളങ്ങളിൽ പെട്രോൾ-ഡീസൽ കാറുകൾ ഓടില്ല.  എയർപോട്ടിനുളിലെ സേവനങ്ങൾക്കായി 4 നെക്‌സോണ്‍ ഇ.വി. കാറുകൾ ആണ് നിലവിൽ ഉള്ളത്. എന്‍ജിനീയറിംഗ് ആന്‍ഡ് മെയിന്റനന്‍സ്, ലാന്‍ഡ്സൈഡ് ഓപറേഷന്‍സ് വിഭാഗങ്ങളുടെ ഉപയോഗത്തിനായാണ് ഈ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നത്.

2025 മാർച്ച് മാസത്തോടെ എയർപോർട്ടിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്ക് വാഹനങ്ങളായി മാറുമെന്ന് എയർപോട്ട് അധികൃതർ വാദിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള നെക്‌സോണ്‍ ഇ.വിയാണ് വിമാനത്താവളത്തിലെ ഓട്ടത്തിനായി എത്തിയിട്ടുള്ളത്.  കാറുകൾ ചാർജ് ചെയ്യുവാനുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിനകത്തുള്ള പാർക്കിങ്ങിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.