അന്യ യുവാക്കളോട് സംസാരിച്ചതിന് 15 വയസ്സുകാരിയെ പിതാവ് വെട്ടിക്കൊന്നു.

By: 600021 On: Oct 26, 2022, 4:49 PM

അന്യ യുവാക്കളോട് സംസാരിച്ചതിന് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. 15 കാരിയെ സ്വന്തം പിതാവ് വെട്ടിക്കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നിരിക്കുന്നത്. തെലങ്കാനയിലെ വനാപാര്‍ത്തി ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവം ദുരഭിമാനക്കൊല അല്ല എന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ മകൾ ആണ് മരണത്തിന് ഇരയായത്. ഗ്രാമത്തിലെ യുവാക്കളോട് സംസാരിച്ച 15 കാരിയെ ശാസിക്കുന്നതിനിടയിൽ കോടാലി കൊണ്ട് പിതാവ് വെട്ടുകയായിരുന്നു. പെട്ടന്നുണ്ടായ പ്രകോപനം ആണ് ദുരന്തത്തിനു കാരണമായത് എന്ന് പോലീസ് പറയുന്നു.