രാജ്യത്ത് ഉഷ്‌ണതരംഗം മൂലം ഉണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2000-2004, 2017-2021 എന്ന കാലയളവിൽ ഇതുവരെ 55% മരണങ്ങൾ ആണ് ഉഷ്‌ണതരംഗം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്ത കാലത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഉഷ്ണ തരംഗങ്ങളുടെ കാഠിന്യത്തിലും ഉയർച്ച വന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഉഷ്‌ണതരംഗത്തിന്റെ കാരണം കാലാവസ്ഥാ വ്യതിയാനം ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിച്ചില്ല എങ്കിൽ 312 വര്‍ഷങ്ങള്‍ക്കിടെ ഒരു തവണ മാത്രമാണ് ഉഷ്ണതരംഗ സാധ്യത ഉണ്ടാകുന്നത്.