കൊച്ചിയിലെ ബാറിൽ വെടിവയ്പ്പ്; ആർക്കും പരിക്കില്ല.

By: 600003 On: Oct 26, 2022, 4:34 PM

കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ്പ്. ആളപായമില്ല. കുണ്ടന്നൂർ ജംഗഷനിൽ ഉള്ള ഓജീസ് കാന്താരി എന്ന ബാറിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. ബാർ ഹോട്ടലിൽ നിന്നും മദ്യപിച്ചു വന്ന ആൾ ബാറിലെ ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയ്ക്ക് നടന്ന സംഭവം ബാർ അധികൃതർ പോലീസിനെ അറിയിച്ചത് വൈകിട്ട് ഏഴു മണിയോടെയായിരുന്നു. ബാറിന്റെ ഭിത്തിയിലേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. ബാർ പോലീസ് അടച്ചു പൂട്ടി. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.