ആല്‍ബെര്‍ട്ടയില്‍ വോട്ടിംഗ് പ്രായം 16 ആക്കുമോ? പ്രമേയം പാസാക്കി എന്‍ഡിപി 

By: 600002 On: Oct 26, 2022, 11:33 AM


വീക്കെന്‍ഡില്‍ നടന്ന വാര്‍ഷിക പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വോട്ടിംഗ് പ്രായം 16 ആക്കി കുറയ്ക്കണമെന്ന വിഷയത്തില്‍ എന്‍ഡിപി പ്രമേയം പാസാക്കി. ഫെഡറല്‍ എന്‍ഡിപി കഴിഞ്ഞ മാസം ഹൗസ് ഓഫ് കോമണ്‍സില്‍ ഈ വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ ശ്രമിച്ചെങ്കിലും ലിബറലുകളും കണ്‍സര്‍വേറ്റീവുകളും അത് നിരസിച്ചു. രാഷ്ട്രീയപരമായി ആല്‍ബെര്‍ട്ടയിലെ യുവജനങ്ങള്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായവരാണെന്നാണ് എന്‍ഡിപിയുടെ അവകാശവാദം. 

ആല്‍ബെര്‍ട്ടയിലെ യുവാക്കള്‍ ഈ നിര്‍ദ്ദേശത്തെ സൂക്ഷമതയോടെ വീക്ഷിച്ചേക്കാമെന്ന് മക്ഇവാന്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ കല്‍ദിയന്‍സ് മെന്‍സാഹ് അഭിപ്രായപ്പെടുന്നു. വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് ഇവിടെ അല്‍പ്പം സംശയത്തോടെയാണ് കാണേണ്ടിയിരിക്കുന്നത്. കാരണം എന്‍ഡിപി പുതിയ വോട്ടര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എന്നാല്‍ വിദ്യാര്‍ത്ഥികളോട്, യുവാക്കളോട് ഈ ആശയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മിക്കവരും എതിര്‍പ്പാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തില്‍ അറിവുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ തയാറല്ല, 16 വയസ്സുള്ളവര്‍ സാധാരണയായി അവരുടെ കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടുകളെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.