ആല്‍ബെര്‍ട്ടയില്‍ തങ്ങളുടെ കരിയര്‍ തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ അതൃപ്തിയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓട്ടവയിലേക്ക് മാറാം എന്ന നിര്‍ദ്ദേശവുമായി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഈസ്റ്റേണ്‍ ഒന്റാരിയോ(CHEO). പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ മോശം അവസ്ഥയ്ക്ക് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിനെ(എഎച്ചഎസ്) പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് CHEO യുടെ പരാമര്‍ശം. സ്മിത്തിന്റെ അഭിപ്രായത്തിന് മറുപടിയായി CHEO യിലെ പീഡിയാട്രിക് ഹെല്‍ത്ത് സെന്റര്‍ പ്രസിഡന്റ് ഡോ. അലക്‌സ് മുന്റര്‍ ട്വിറ്ററിലൂടെ അഭിപ്രായ പ്രകടനം നടത്തി.
ഒന്റാരിയോ ഉള്‍പ്പെടെയുള്ള മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള വിദഗ്ധരായ തൊഴിലാളികളെ ആല്‍ബെര്‍ട്ടയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള 'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്' കാംപെയിനിന്റെ ചുവടുപിടിച്ചാണ് ആല്‍ബെര്‍ട്ടയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള CHEO യുടെ അഭ്യര്‍ത്ഥന. ''രണ്ടര വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന് നന്ദി പറയുന്നതിനു പകരം ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളുടെ പേരില്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ നിരുത്സാഹമോ അതൃപ്തിയോ തോന്നുന്നുവെങ്കില്‍ CHEO യിലേക്ക് നിങ്ങളുടെ അര്‍പ്പണബോധത്തെയും വൈദഗ്ധ്യത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു-''മുന്റര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, ആല്‍ബെര്‍ട്ടയിലുടനീളമുള്ള ഹെല്‍ത്ത് കെയര്‍ യൂണിയനുകള്‍ പറയുന്നത്. എഎച്ച്എസിന്റെ പുനര്‍നിര്‍മാണം, ഇതിനകം പ്രതിസന്ധിയിലായ ആരോഗ്യ പരിപാലന സംവിധാനത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നാണ്.