കൈക്കൂലി വാങ്ങുന്നതിനിടെ വടക്കാഞ്ചേരി വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് പിടിയിലായി. പതിനായിരം രൂപ വാങ്ങുന്നതിനിടെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് ഓഫീസർ മാർ പിടികൂടിയത്. കഴിഞ്ഞ കുറച്ചു കാലമായി ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള പരാതികൾ ശ്രദ്ധയിപ്പെടുത്തിയിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരാണ് ചന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.