വേള്‍ഡ് ഇക്കണോമിക് ഫോറവുമായുള്ള കരാര്‍ റദ്ദാക്കുന്നതായി ആല്‍ബെര്‍ട്ട പ്രീമിയര്‍ 

By: 600002 On: Oct 25, 2022, 12:41 PM

 

വേള്‍ഡ് ഇക്കണോമിക് ഫോറം ഉള്‍പ്പെടുന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടിംഗ് എഗ്രിമെന്റ് റദ്ദാക്കുകയാണെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. സര്‍ക്കാരുകളെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു ഗ്രൂപ്പുമായി താന്‍ സഹകരിക്കില്ലെന്നാണ് റദ്ദാക്കലിന് സ്മിത്ത് ചൂണ്ടിക്കാട്ടിയ കാരണം. 

രാഷ്ട്രീയ നേതാക്കളില്‍ തങ്ങള്‍ക്ക് എത്രത്തോളം നിയന്ത്രണമുണ്ടെന്ന് ശതകോടീശ്വരന്മാര്‍ പൊങ്ങച്ചം പറയുന്നത് തനിക്ക് അരോചകമായി തോന്നുവെന്ന് സ്മിത്ത് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പൊങ്ങച്ചം നിര്‍ത്തുന്നത് വരെ തനിക്ക് അവരുമായി ഇടപെടാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസുമായാണ് കരാര്‍. ഫോറത്തിന്റെ കീഴില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും മയോ ക്ലിനിക്കിലെയും ആരോഗ്യ മേഖലയിലെ ഗവേഷകരുമായി ആശയങ്ങള്‍ പങ്കിടാന്‍ അവസരം നല്‍കുന്നു.