പടിഞ്ഞാറന്‍, വടക്കന്‍ മാനിറ്റോബ പ്രദേശങ്ങളില്‍ എണ്‍വയോണ്‍മെന്റ് കാനഡ സ്‌നോ, വിന്റര്‍ സ്‌റ്റോം മുന്നറിയിപ്പ് നല്‍കി. ഡൗഫിന്‍, റസ്സല്‍, റോബ്ലിന്‍, വിന്നിപെഗോസിസ് എന്നിവയുള്‍പ്പെടെ സസ്‌ക്കാച്ചെവന്‍ അതിര്‍ത്തിയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വാന്‍ നദി, ഡക്ക് മൗണ്ടെയ്ന്‍, പോര്‍ക്കുപൈന്‍ പ്രൊവിന്‍ഷ്യല്‍ ഫോറസ്റ്റ് എന്നിവടങ്ങളിലും അതിരൂക്ഷമായ ശൈത്യമാണ് പ്രതീക്ഷിക്കുന്നതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കി.
ഫ്‌ളിന്‍ ഫ്‌ളോണ്‍, ക്രാന്‍ബെറി പോര്‍ട്ടേജ്, സ്‌നോ ലേക്ക്, ഗില്ലം എന്നിവടങ്ങളില്‍ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നിലവിലുണ്ട്. സാഹചര്യം മെച്ചപ്പെടുന്നതു വരെ അത്യാവശ്യമില്ലാതെ ഹൈവേയിലൂടെ യാത്രകള്‍ ചെയ്യരുതെന്ന് ജനങ്ങളോട് എണ്‍വയോണ്‍മെന്റ് കാനഡ നിര്‍ദ്ദേശിക്കുന്നു.