ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല യുഎസില്‍ ഏറ്റുവാങ്ങി. കഴിഞ്ഞയാഴ്ച സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ.ടി.വി.നാഗേന്ദ്ര പ്രസാദില്‍ നിന്നാണ് അദ്ദേഹം പുരസ്കാരം ഔദ്യോഗികമായി ഏറ്റുവാങ്ങിയത്.
ഇത് ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു എന്നും സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനകരമാക്കാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത ജനുവരിയില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നും അറിയിച്ചു. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യ സന്ദര്ശനമാകുമിതെന്നും നദെല്ല കൂട്ടിച്ചേര്‍ത്തു.