ടി-20 ലോകകപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം 

By: 600002 On: Oct 24, 2022, 6:45 AM

 

വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സ് തിളക്കത്തില്‍ ടി-20 ലോകക്കപ്പില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ വിജയത്തുടക്കം കുറിച്ചു. നാല് വിക്കറ്റിനാണ് ഇന്ത്യ  പാകിസ്ഥാനെ തോല്‍പ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തില്‍ വിജയത്തിലെത്തുകയായിരുന്നു. 53 പന്തില്‍ പുറത്താകാതെ 82 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ 40 റണ്‍സെടുത്ത് പുറത്തായി. ഒരു ഘട്ടത്തില്‍ നാലിന് 31 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ വിരാട് കോഹ്ലിയും ഹാര്‍ദ്ദികും ചേര്‍ന്നാണ് വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചത്. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ കോഹ്ലിയുടെ പോരാട്ടവും ഹര്‍ദ്ദിക് പാണ്ഡ്യ നല്‍കിയ പിന്തുണയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.