കരടികളുടെ സാന്നിധ്യം; സൗത്ത് വെസ്റ്റ് കാൽഗറിയിലെ പാർക്ക് അടച്ചു

By: 600007 On: Oct 23, 2022, 12:00 AM

കരടികളുടെ സാന്നിധ്യം കാരണം സൗത്ത് വെസ്റ്റ് കാൽഗറിയിലെ ഗ്രിഫിത്ത് വുഡ്‌സ് പാർക്ക് ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ് എൻഫോഴ്‌സ്‌മെന്റ് സർവീസസ് അടച്ചു. ഗ്രിഫിത്ത് വുഡ്‌സ് പാർക്ക് സന്ദർശിക്കുന്നത് ഒഴിവാക്കുവാനും പാർക്ക് സന്ദർശിക്കുമ്പോൾ, ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും ബെയർ സ്മാർട്ട്  മുൻകരുതലുകൾ എടുക്കുകയും ചെയ്യുവാനും സിറ്റി ഓഫ് കാൽഗറി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പാർക്ക് എപ്പോൾ തുറക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.