അരുണാചൽ പ്രദേശിലെ ഹെലികോപ്റ്റർ അപകടം; മരിച്ച സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

By: 600003 On: Oct 22, 2022, 5:42 PM

അരുണാചൽ പ്രദേശിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ് മരിച്ച കെ വി അശ്വിൻ. അസമിലെ സൈനിക ആശുപത്രിയിലാണ് നിലവില്‍ അശ്വിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നും ആയിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. നാലുവർഷമായി അശ്വിൻ സൈനിക സേവനം തിരഞ്ഞെടുത്തിട്ട്. അശ്വിനൊപ്പം 4 പേർക്ക് കൂടി ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായി.