' രാത്രി 8 മുതൽ 10 മണിവരെ മാത്രം പടക്കം വയ്ക്കാം' ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം.

By: 600021 On: Oct 22, 2022, 5:36 PM

 

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. രാത്രി 8 മുതൽ 10 മണിവരെ മാത്രം പടക്കം പൊട്ടിക്കാം. ദേശീയ ഹരിത ട്രൈബൂണലിന്റെ ഉത്തരവിൽ പറയുന്നത് അനുസരിച്ചാണ് സർക്കാർ നിയന്ത്രണം. പടക്കം പൊട്ടിക്കുന്നതിനുളള സമയ നിയന്ത്രണവും മറ്റും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ദീപാവലിക്ക് മാത്രമല്ല ക്രിസ്ത്മസിനും, പുതുവത്സര ആഘോഷങ്ങൾക്കും ഈ നിയന്ത്രണ൦ ബാധകമായിരിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ 12. 30 വരെ മാത്രമേ  പടക്കം പൊട്ടിക്കാവു.