നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന രാജീവ് രവി ചിത്രം തുറമുഖം ഡിസംബറിന് മുൻപ് തീയറ്റർ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് തുറമുഖം. രണ്ടു തവണ ഇതിനു മുൻപും തുറമുഖം റിലീസ് അന്നൗൻസ് ചെയ്തിരുന്നു എങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നില്ല. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിമിഷാ സജയന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.