ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം; സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത.

By: 600003 On: Oct 22, 2022, 5:23 PM

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം കാരണം നാളെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ച രാവിലെയോടെ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ന്യൂന മർദ്ദം വടക്ക് കിഴക്ക് ഭാഗത്തോട്ട് തിരിഞ്ഞ് തിങ്കളാഴ്ച ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറുമെന്നും അറിയിച്ചു.