ആല്‍ബെര്‍ട്ടയില്‍ പുതിയ കാബിനറ്റ്;  വകുപ്പ് മന്ത്രിമാരെ പ്രഖ്യാപിച്ച് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് 

By: 600002 On: Oct 22, 2022, 2:08 PM


ആല്‍ബെര്‍ട്ട പുതിയ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ കാബിനറ്റില്‍ മുന്‍ പ്രീമിയര്‍ ജെയ്‌സണ്‍ കെന്നിയുടെ കാബിനറ്റിലുണ്ടായിരുന്ന നിരവധി പ്രധാന മന്ത്രിമാര്‍ അവരുടെ സ്ഥാനം നിലനിര്‍ത്തും. ടൈലര്‍ ഷാന്ദ്രോ ജസ്റ്റിസ് മിനിസ്റ്ററായും , ജേസണ്‍ കോപ്പിംഗ് ആരോഗ്യമന്ത്രിയായും അഡ്രിയാന ലാഗ്രാഞ്ച് വിദ്യാഭ്യാസ മന്ത്രിയായും തുടരും. 

അതേസമയം, ജെയ്‌സണ്‍ നിക്‌സണിന് സര്‍ക്കാര്‍ ഹൗസ് ലീഡര്‍ സ്ഥാനം കാര്‍ഡ്‌സ്റ്റണ്‍ സിക്‌സികയുടെ എംഎല്‍എയായ ജോസഫ് ഷോയോട് നഷ്ടപ്പെട്ടു. അദ്ദേഹത്തെ ഇക്കണോമി ആന്‍ഡ് അഫോര്‍ഡബിളിറ്റി കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചു. നിക്‌സണിന്റെ സഹോദരന്‍ ജെറമിക്, സീനിയേഴ്‌സ് കമ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് മന്ത്രിയായി കാബിനറ്റില്‍ ഇടം ലഭിച്ചു. 

മുമ്പ് കെന്നി സര്‍ക്കാരില്‍ തൊഴില്‍, കുടിയേറ്റ വകുപ്പ് മന്ത്രിയായിരുന്ന കെയ്‌സി മഡു, എണ്‍വയോണ്‍നെന്റ് ആന്‍ഡ് പാര്‍ക്ക് പാര്‍ലമെന്ററി സെക്രട്ടറിയായിരുന്ന നഥാന്‍ ന്യൂഡോര്‍ഫ് എന്നിവരെ സ്മിത്ത് ഡെപ്യൂട്ടി പ്രീമിയര്‍മാരായി തെരഞ്ഞെടുത്തു.