ഇന്ത്യയിൽ ആദ്യമായി സമുദ്രത്തിന് അടിയിലൂടെ തുരങ്കപാത വരുന്നു. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോറിന് വേണ്ടി വരുന്ന 21 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത ആയിരിക്കും ഇത്. തുരങ്കത്തിന്റെ 7 കിലോമീറ്റർ ഭാഗം സമുദ്രത്തിന്റെ അടിയിൽ ആയിരിക്കും. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ഭൂഗര്‍ഭ സ്റ്റേഷന്‍ മുതല്‍ താനെയിലെ ശില്‍ഫാട്ട വരെയാണ് തുരങ്കം നിര്‍മിക്കുന്നത്.