Picture Courtesy : The short Story Project.
രണ്ടു തവണ ബുക്കർ പുരസ്‌കാരം നേടിയ എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായി സാഹിത്യലോകം കൊണ്ടാടിയ നോവല്‍- 'വോള്‍ഫ് ഹാളി'ന്റെ സ്രഷ്ട്ടാവാണ് ഹിലരി മാന്റൽ. 70 വയസ്സായിരുന്നു. എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷന്‍, എയ്റ്റ് മന്ത്‌സ് ഓണ്‍ ഗാസ സ്ട്രീറ്റ്, തുടങ്ങിയവ ഹിലാരിയുടെ മറ്റ് സാഹിത്യ സംഭാവനകളാണ്. വോള്‍ഫ് ഹാള്‍, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളിലൂടെ രണ്ടു തവണ (2009ലും 2012ലും) ബുക്കര്‍ പ്രൈസ് ഹിലരി സ്വന്തമാക്കി. ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.