അപമര്യാദയായി പെരുമാറി. നടൻ ശ്രീനാഥ് ബസിക്കെതിരെ കേസെടുത്തു.

By: 600006 On: Sep 23, 2022, 4:38 PM

Picture Courtesy : Manorama Online

അഭിമുഖം ചെയ്യാനെത്തിയ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ബസിക്കെതിരെ പരാതി നൽകി. ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകുന്ന വേളയിൽ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.  സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ആണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ്‌ ഭാസിയെ പോലീസ് ചോദ്യം ചെയ്യും. പോലീസിന് പുറമേ വനിതാ കമ്മീഷനും അവതാരിക പരാതി നൽകിയിരുന്നു.