ഇന്നത്തെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ, ഹർത്താൽ അനുകൂലികൾ തകർത്തത് 70 കെഎസ്ആര്‍ടിസി ബസുകള്‍. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. കല്ലേറിൽ 11 പേർക്ക് പരിക്കേറ്റു. 220 ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്തു. ഇന്നത്തെ ഹർത്താലിലൂടെ കെഎസ്ആര്‍ടിസിക്ക് 50 ലക്ഷത്തിനും മുകളിലാണ് നഷ്ട്ടം ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.