സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവർത്തി ദിനം

By: 600003 On: Sep 23, 2022, 4:26 PM

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവർത്തിദിനം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇനിയുള്ള മാസങ്ങളിൽ എല്ലാ മാസവും ഒരു ശനിയാഴ്ച പ്രവർത്തി ദിനം ആയിരിക്കുമെന്നും അറിയിച്ചു. ഒക്ടോബർ 29, ഡിസംബർ 3 എന്നീ ദിനങ്ങളും പ്രവർത്തി ദിവസം ആയിരിക്കും. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയത്.