കാനഡയിലെ പ്രമുഖ റീട്ടെയ്‌ലര്‍ കമ്പനിയായ കനേഡിയന്‍ ടയര്‍ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നൂറ് ഡോളര്‍ ബില്ലുകളാണ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 23 നും 29 നും ഇടയില്‍ നടക്കുന്ന ക്യാമ്പയിനിടെ ഉപഭോക്താക്കള്‍ക്ക് സ്‌റ്റോറില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കാന്‍ അവസരമുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. സ്‌കാവഞ്ചര്‍ ഹണ്ടിലൂടെയാണ് ബില്ലുകള്‍ കണ്ടെത്തേണ്ടത്. കമ്പനി സംഘടിപ്പിക്കുന്ന സ്‌കാവെഞ്ചര്‍ ഹണ്ടില്‍ പങ്കെടുക്കുന്ന നിരവധി നഗരങ്ങളില്‍ ഒന്നാണ് കാല്‍ഗറി.
സാന്‍ഡി മാക്ടയര്‍( Sandy mctire) ഫീച്ചര്‍ ചെയ്യുന്നതും സ്റ്റോറുകളിലെ 100 ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ക്ക് സാധുതയുള്ളതുമായ ബില്ലുകള്‍ കണ്ടെത്തുന്നത് എളുപ്പമാകില്ല. കാരണം അവയ്ക്കായുള്ള തിരയല്‍ ടയര്‍ ലൊക്കേഷനുകളില്‍ മാത്രമായി പരിമിതപ്പെടില്ലെന്നും അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ കാലയളവില്‍ അഞ്ച് ബില്ലുകള്‍, പങ്കെടുക്കുന്ന ലൊക്കേഷനുകളിലായിരിക്കും. അത് പാര്‍ക്ക് ബെഞ്ചുകളിലോ, മെയില്‍ ബോക്‌സുകളിലോ മറ്റ് സ്ഥലങ്ങളിലോ ആയിരിക്കാം. കനേഡിയന്‍ ടയറിന്റെ ടിക്‌ടോക് ചാനലില്‍ ഓരോ ദിവസവും ബില്ലുകളെക്കുറിച്ച് സൂചനകള്‍ നല്‍കും.
സ്‌കാവെഞ്ചര്‍ ഹണ്ടിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കനേഡിയന്‍ ടയറിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.