കനേഡിയന്‍ ഡോളര്‍ വീണ്ടും ഇടിഞ്ഞു

By: 600002 On: Sep 23, 2022, 11:02 AM

 

യുഎസ് ഫെഡറല്‍ റിസര്‍വ് പ്രധാന പലിശ നിരക്ക് ഉയര്‍ത്തിയതോടെ കനേഡിയന്‍ ഡോളര്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് കനേഡിയന്‍ ഡോളര്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്. ലൂണി ഈയാഴ്ച ആദ്യം 75 സെന്റിന് താഴെയായിരുന്നു. ഫെഡറല്‍ അതിന്റെ പ്രധാന പലിശ നിരക്ക് ബുധനാഴ്ച മുക്കാല്‍ ശതമാനം ഉയര്‍ത്തിയതിനു ശേഷം ഇതിലും താഴ്ന്ന നിലയിലായി. 

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച, ഓഹരി വിപണികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുമായി ലൂണി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ വിപണികള്‍ ഇടിഞ്ഞതോടെ കറന്‍സിയും ഇടിവ് രേഖപ്പെടുത്തിയതായി നൈറ്റ്‌സ്ബ്രിഡ്ജ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ഇന്‍ക് പ്രസിഡന്റ് റഹീം മാധവ്ജി പറയുന്നു. യുഎസ് പണപ്പെരുപ്പം തുടരുന്നത് കൂടുതല്‍ നിരക്ക് വര്‍ധനയ്ക്കും വിപണിയില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിനും ഇടയാക്കുമെന്നും ഇത് വരും മാസങ്ങളില്‍ കനേഡിയന്‍ ഡോളര്‍ മൂല്യത്തില്‍ കൂടുതല്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.