ടൊറന്റോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. ടൊറന്റോ സ്വദേശികളായ കോളിന്‍ ഹെന്റി(68), വെറോണിക്ക ഹെന്റി(67) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ മകന്‍ ആല്‍ഫ ഹെന്റിയെ(28) അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങള്‍ ചുമത്തി.
ബുധനാഴ്ച പുലര്‍ച്ചെ 1:40 ഓടെ ബെര്‍ഗാമോട്ടിനും ഇസ്ലിംഗ്ടണ്‍ അവന്യൂവിനും സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഒരു പുരുഷനെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും സമീപം ഒരു യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയതായും അന്വേഷകര്‍ പറഞ്ഞു.