കല്‍ക്കരി ഖനനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ആല്‍ബെര്‍ട്ട ഗവണ്‍മെന്റിനെതിരെ കേസ് ഫയല്‍ ചെയ്ത് ഓസ്‌ട്രേലിയന്‍ കല്‍ക്കരി കമ്പനിയായ ആട്രം കോള്‍ ലിമിറ്റഡ്. കല്‍ക്കരി ഖനനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്നാണ് കമ്പനി കേസ് നല്‍കിയിരിക്കുന്നത്. റോക്കി പര്‍വതനിരകളുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഖനനം ചെയ്യാനുള്ള അനുവാദം ആട്രം കോള്‍ ലിമിറ്റഡിന് ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
യുസിപി സര്‍ക്കാര്‍ ഖനനം നിരോധിക്കാന്‍ തീരുമാനിച്ച 2021 ഫെബ്രുവരി വരെ കമ്പനി പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് അവകാശവാദം. കമ്പനി പാട്ടത്തിനെടുത്ത പല പ്രദേശങ്ങളുള്‍പ്പെടെ മലമുകളിലെ ഖനനങ്ങളെല്ലാം ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ കഴിഞ്ഞ മാര്‍ച്ചില്‍ കല്‍ക്കരി ഖനനത്തിനും പ്രദേശങ്ങളിലെ വികസനത്തിനും സര്‍ക്കാര്‍ മോറട്ടോറിയം ആരംഭിച്ചിരുന്നു. തല്‍ഫലമായി, തങ്ങള്‍ക്കുണ്ടായ ചെലവുകളും നഷ്ടപ്പെട്ട നിക്ഷേപങ്ങളും വീണ്ടെടുക്കുന്നതിന് 3.53 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കൂടാതെ സര്‍ക്കാരിന്റെ നടപടികള്‍ കമ്പനിയുടെ ഓഹരി വില 30 സെന്റില്‍ നിന്നും ഒരു സെന്റില്‍ താഴെയായി കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും രേഖകളില്‍ ആരോപിക്കുന്നതയാണ് റിപ്പോര്‍ട്ട്.
അതേസമയം, ആല്‍ബെര്‍ട്ട ഗവണ്‍മെന്റ് പ്രതിരോധ പ്രസ്താവന ഇതുവരെ ഫയല്‍ ചെയ്തിട്ടില്ല.