നാളത്തെ ഹർത്താൽ, KSRTC എന്നത്തേയും പോലെ സർവീസുകൾ നടത്തും

By: 600003 On: Sep 22, 2022, 5:43 PM

പോപ്പുലർ ഫ്രണ്ട് നടത്തുന്ന നാളത്തെ ഹർത്താലിൽ KSRTC എന്നത്തേയും പോലെ സർവീസുകൾ നടത്തും. എല്ലാ യൂണിറ്റിലെയും അധികാരികൾക്ക് നാളത്തെ സർവ്വീസ് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സർവീസ് നടത്തുന്നതായിരിക്കും. ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഹർത്താൽ അനുഭാവികളുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ പോലീസ് സഹായം നേടുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്