ഉത്സവ സീസൺ കഴിഞ്ഞതോടെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും മാനസികമായ ഉന്മേഷം നിലനിർത്തുന്നതിനുമായി ഓൺലൈൻ പർച്ചെസിങ് ആപ്പ് ആയ മീഷോ അതിലെ ജീവനക്കാർക്ക് 11 ദിവസത്തെ അവധി നൽകി. നല്ല മാനസിക ആരോഗ്യത്തിനും അതുവഴി ജോലി മെച്ചപ്പെടുത്തുന്നതിനുമായി ആണ് ജീവക്കാർക്ക് അവധി നൽകുന്നതെന്ന് മീഷോ സി.ടി.ഒ സഞ്ജീവ് ബാണ്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഒന്നുവരെയാണ് അവധി. കഴിഞ്ഞ വർഷവും കമ്പനി ഇതുപോലെ അവധി നൽകിയിരുന്നു.