കാനഡയില്‍ പാന്‍ഡെമിക് സമയത്ത് പല ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയങ്ങള്‍ വെട്ടിക്കുറയ്ക്കുകയും കിഴിവുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാന്‍ഡെമിക്കിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തി തുടങ്ങിയതോടെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ നിരക്കുകള്‍ ഉയര്‍ത്തുകയാണ്. ഒന്റാരിയോയിൽ ചില കമ്പനികള്‍ അവരുടെ നിരക്കുകള്‍ ഒന്ന് മുതല്‍ 12 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റെഗുലേറ്ററി അതോറിറ്റി(എഫ്എസ്ആര്‍എ) അംഗീകരിച്ചിട്ടുണ്ട്.
റേറ്റ്‌സ്‌ഡോട്ട്‌സിഎ(Ratesdotca) യുടെ റിപ്പോര്‍ട്ട് പ്രകാരം പാഫ്‌കോ ഇന്‍ഷുറന്‍സ് കമ്പനിയുടെ നിരക്കുകള്‍ 5 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ സെനിത്ത് ഇന്‍ഷുറന്‍സ് കമ്പനി 10.37 ശതമാനം നിരക്കുകള്‍ വര്‍ധിപ്പിച്ചു. മറ്റ് കമ്പനികള്‍ നിരക്ക് വര്‍ധന ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ നിലനിര്‍ത്തി. എന്നാല്‍ ഡ്രൈവര്‍മാര്‍ ഇതിലും വര്‍ധനവ് പ്രതീക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.