ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കുറ്റവാളിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് 

By: 600002 On: Sep 22, 2022, 10:10 AM


കാല്‍ഗറിയില്‍ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ കൊടുംകുറ്റവാളിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്. 23കാരനായ പോള്‍ ബാരറ്റാണ് തടവ്ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചിരിക്കുന്നത്. 

സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ 2019 സെപ്റ്റംബര്‍ എട്ടിന് നടന്ന രണ്ട് മോഷണക്കേസുകളിലാണ് ബാരറ്റ് ശിക്ഷിക്കപ്പെട്ടത്. വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയെന്നായിരുന്നു ബാരറ്റിനെതിരെയുള്ള കേസ്.  

നിലവില്‍ ബാരറ്റ് മൂന്ന് വര്‍ഷത്തെ പ്രൊബേഷന്‍ ഉത്തരവിന് കീഴിലാണ്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിച്ചു.