ആല്‍ബെര്‍ട്ടയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൈവാലന്റ് വാക്‌സിന്‍ ബുക്കിംഗ് ആരംഭിച്ചു 

By: 600002 On: Sep 22, 2022, 8:25 AM


ആല്‍ബെര്‍ട്ടയില്‍ പതിനെട്ട് വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കായുള്ള ബൈവാലന്റ് കോവിഡ്-19 വാക്‌സിന്‍ ഷോട്ടുകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ആരംഭിച്ചതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് അറിയിച്ചു. ബൂസ്റ്റര്‍ ഡോസായി മോഡേണയുടെ സ്‌പൈവാക്‌സ് ബൈവാലന്റ് കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസുകളും വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 

ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം. ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഒറിജിനല്‍ കോവിഡ്-19 സ്‌ട്രെയിനില്‍ നിന്നും ഒമിക്രോണില്‍ നിന്നും അധിക സംരക്ഷണം വാക്‌സിന്‍ നല്‍കുമെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് അറിയിച്ചു.