തിങ്കളാഴ്ചകളിലുള്ള 9 പത്രങ്ങളുടെ അച്ചടി പോസ്റ്റ്മീഡിയ നിര്‍ത്തുന്നു 

By: 600002 On: Sep 22, 2022, 8:04 AM

 

പോസ്റ്റ്മീഡിയ നെറ്റ്‌വര്‍ക്ക് കാനഡ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പോസ്റ്റ്മീഡിയ നെറ്റ്‌വര്‍ക്ക് ഇന്‍ക് തങ്ങളുടെ ഒമ്പത് ദിനപത്രങ്ങള്‍ ഒക്ടോബര്‍ 17 മുതല്‍ തിങ്കളാഴ്ചകളിലുള്ള വിതരണം നിര്‍ത്തുന്നതായി അറിയിച്ചു. വാന്‍കുവര്‍ സണ്‍, ദി പ്രൊവിന്‍സ്, കാല്‍ഗറി ഹെറാള്‍ഡ്, കാല്‍ഗറി സണ്‍, എഡ്മന്റണ്‍ ജേണല്‍, എഡ്മന്റണ്‍ സണ്‍, ഓട്ടവ സിറ്റിസണ്‍, ഓട്ടവ സണ്‍, മോണ്‍ട്രിയല്‍ ഗസ്റ്റ് എന്നിവയാണ് അച്ചടി നിര്‍ത്താന്‍ പോകുന്നതെന്ന് പോസ്റ്റ്മീഡിയ വക്താവ് ഫിലിസ് ഗെല്‍ഫാന്‍ഡ് പറഞ്ഞു. 

അതേസമയം, പത്രങ്ങളുടെ പ്രിന്റഡ് എഡിഷന്റെ അതേരീതിയിലുള്ള ഡിജിറ്റല്‍ പകര്‍പ്പായ ഇ-പേപ്പര്‍ പതിപ്പുകള്‍ തിങ്കളാഴ്ചകളില്‍ പ്രസിദ്ധീകരിക്കുമെന്നും പത്രങ്ങളുടെ വെബ്‌സൈറ്റില്‍ വാര്‍ത്തകളും ഉള്ളടക്കങ്ങളും അപ്‌ഡേറ്റ് ചെയ്യുമെന്നും ഗെല്‍ഫാന്‍ഡ് പറഞ്ഞു. 

വായനക്കാരുടെ ശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റ്മീഡിയ ഈ മാറ്റം വരുത്തുന്നതെന്ന് ഗെല്‍ഫാന്‍ഡ് വിശദീകരിച്ചു.