സൗത്ത് എഡ്മന്റണിലെ പാര്‍ക്കിംഗ് ലോട്ടില്‍ നാല് വാഹനങ്ങള്‍ സിങ്ക്‌ഹോളില്‍ വീണു

By: 600002 On: Sep 21, 2022, 11:21 AM

 

സൗത്ത് എഡ്മന്റണിലെ പാര്‍ക്കിംഗ് ലോട്ടില്‍ നാല് വാഹനങ്ങള്‍ സിങ്ക്‌ഹോളില്‍ വീണു. ഇന്‍ഫിനിറ്റി സൗത്ത് എഡ്മണ്ടന്റെ പാര്‍ക്കിംഗ് ലോട്ടിലെ സിങ്ക് ഹോളിനകത്തേക്കാണ് കാറുകള്‍ കൂപ്പുകുത്തി വീണത്. 

സിങ്ക്‌ഹോളില്‍ വീണ വാഹനങ്ങളില്‍ രണ്ടെണ്ണം പുതിയതാണെന്നും ഒരെണ്ണം യൂസ്ഡ് കാറാണെന്നും ഒന്ന് ഉപഭോക്താവിന്റേതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റിക്കവറി അധികൃതര്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം സമയമെടുത്താണ് മുഴുവന്‍ വാഹനങ്ങളും സിങ്ക്‌ഹോളില്‍ നിന്നും പുറത്തെടുക്കാനായതെന്ന് അധികൃതര്‍ വ്യക്തമാക്കി.