ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തായ്‌വാന്‍ കടലിടുക്കില്‍ കാനഡയുടെ യുദ്ധക്കപ്പല്‍ സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ യുഎസ്എസ് ഹിഗ്ഗിന്‍സ് സഞ്ചരിച്ചതിനു പിന്നാലെയാണ് ചൈനയ്ക്കും തായ്‌വാനും ഇടയിലുളള്ള ഇടുക്കിലൂടെ കാനഡയുടെ എച്ച്എംസിഎസ് വാന്‍കുവര്‍ എന്ന യുദ്ധക്കപ്പല്‍ സഞ്ചരിച്ചതെന്ന് ദേശീയ പ്രതിരോധ വകുപ്പ് അറിയിച്ചു.
അതേസമയം. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കും മേഖലയോടുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് യുദ്ധക്കപ്പല്‍ കടലിടുക്കിലൂടെ സഞ്ചരിച്ചതെന്ന് യുഎസ് നാവികസേന അറിയിച്ചു.
ഓഗസ്റ്റ് മുതല്‍ ഫിലിപ്പീന്‍സിനും ഇന്തോനേഷ്യയ്ക്കും ചുറ്റുമായി വിന്യസിച്ചിരിക്കുന്ന എച്ച്എംസിഎസ് വിന്നിപെഗ്ഗിനൊപ്പമാണ് എച്ച്എംസിഎസ് വാന്‍കുവറിനെ വിന്യസിച്ചിരിക്കുന്നത്. ഉപരോധ-നിര്‍വഹണ ദൗത്യത്തില്‍ യുഎസ്, ജാപ്പനീസ് സേനകളുമായി സൈനികാഭ്യാസത്തിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.