ടയര്‍ എക്‌സ്റ്റിംഗ്യുഷേഴ്‌സിന്റെ പ്രതിഷേധം എഡ്മന്റണിലേക്കും; എസ്‌യുവി ടയറുകളുടെ കാറ്റഴിച്ചുവിട്ടു 

By: 600002 On: Sep 21, 2022, 9:41 AM


പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ 'ദ ടയര്‍ എക്‌സ്റ്റിംഗ്യുഷേഴ്‌സ്'  എന്ന സംഘടന നടത്തുന്ന പ്രതിഷേധങ്ങള്‍ എഡ്മന്റണിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ട്. എസ്‌യുവികളുടെയും പിക്കപ്പുകളുടെയും ടയറുകളുടെ കാറ്റ് അഴിച്ചുവിടുകയും വാഹനത്തില്‍ ലഘുലേഖ പതിപ്പിക്കുകയും ചെയ്യുകയാണ് സംഘടനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. 

എഡ്മന്റണില്‍ ഞായറാഴ്ച ബ്രാന്‍ഡി റിന്റൗള്‍ എന്ന യുവതിയുടെ എസ്‌യുവിയുടെ ടയറുകളാണ് കാറ്റഴിച്ചുവിട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് ടയറുകളുടെയും കാറ്റ് അഴിച്ചുവിട്ട പ്രതിഷേധക്കാര്‍ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എസ്‌യുവികള്‍ അനാവശ്യമാണെന്നും തങ്ങള്‍ സ്വന്തം നിലയില്‍ നടപടി കൈക്കൊള്ളുകയാണെന്നും ചൂണ്ടിക്കാട്ടിയുള്ള കുറിപ്പും വാഹനത്തില്‍ പതിപ്പിച്ചിരുന്നു. 

ഒന്റാരിയോയിലെ കിച്ച്‌നറിലും വിക്ടോറിയയിലുമുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ടയര്‍ എക്സ്റ്റിംഗ്യുഷേഴ്‌സ് ഇത്തരത്തില്‍ എസ്‌യുവികള്‍ നശിപ്പിച്ചിട്ടുണ്ട്. 

അതേസമയം, കാറ്റഴിച്ചുവിട്ട ടയറുകളില്‍ വീണ്ടും കാറ്റ് നിറച്ചുവെന്നും താന്‍ ഏതായാലും വാഹനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിന്റൗള്‍ പ്രതികരിച്ചു. മക്വീനിലുള്ള തന്റെ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പോവുകയാണെന്നും അവര്‍ പറഞ്ഞു.