ഓട്ടവയിലെ റഷ്യന്‍ എംബസിക്ക് നേരെയുള്ള ആക്രമണം: ആര്‍സിഎംപി അന്വേ ഷണം ആരംഭിച്ചു 

By: 600002 On: Sep 21, 2022, 8:12 AM


കഴിഞ്ഞയാഴ്ച ഓട്ടവയിലെ റഷ്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ആര്‍സിഎംപി അന്വേഷണം ആരംഭിച്ചു. ഷാര്‍ലറ്റ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ സെപ്റ്റംബര്‍ 12 നാണ് ആക്രമണം ഉണ്ടായത്. നാടന്‍ കൈബോംബിനു സമാനമായ വസ്തു വലിച്ചെറിയുകയാണ് ഉണ്ടായതെന്ന് എംബസി പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എംബസി സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. 

എംബസിക്ക് നേരെയുണ്ടായത് തീവ്രവാദ ആക്രമണമാണെന്ന് വിലയിരുത്തുന്നതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇത് ശരിയായി അന്വേഷിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. 

അന്വേഷണത്തിന്റെ ഭാഗമായി ചില വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എംബസിയില്‍ പോയിരുന്നുവെന്ന് ആര്‍സിഎംപി പറഞ്ഞു.