News given by : Ente Canada Media coordinator
ടൊറൻ്റോ: കാനഡയിലേയ്ക്ക് കുടിയേറുന്ന മലയാളികൾക്ക് ആദ്യദിനങ്ങളിൽ വേണ്ട സഹായമേകാനായി 'ആഹാ കെയേ്ഴ്സ്' എന്ന പുതിയ സംരംഭം. പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികൾക്കും ജോലിയ്ക്കും സ്ഥിരതാമസത്തിനുമായി കാനഡയിലേയ്ക്ക് കുടിയേറുന്നവര്‍ക്കും ഒരു പോലെ സഹായമാകുന്നതാണ് 'ആഹാ റേഡിയോ'യും 'എൻ്റെ കാനഡ'യും ചേര്‍ന്നൊരുക്കുന്ന 'ആഹാ കെയേഴ്സ്'.
രാജ്യത്തേയ്ക്ക് ആദ്യമായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നൽകുക എന്നതാണ് 'ആഹാ റേഡിയോ' തങ്ങളുടെ പുതിയ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സേവനം തികച്ചും സൗജന്യമായിരിക്കും. 'എൻ്റെ കാനഡ'യും 'ആഹാ റേഡിയോ'യും ചേര്‍ന്ന് ടൊറൻ്റോയിൽ സംഘടിപ്പിച്ച 'ഓണച്ചന്ത 2022'യുടെ വേദിയിൽ വെച്ചായിരുന്നു പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഷേര്‍വുഡ് ഗാര്‍ഡൻസ്, ഫോര്‍ട്ട് സസ്കാച്ചവൻ എംപിയായ ഗാര്‍നറ്റ് ജീനിയസ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കാനഡയിലേയ്ക്ക് ആദ്യമായി എത്തുന്ന മലയാളികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും പുതിയ ജീവിത സാഹചര്യങ്ങളിൽ അവര്‍ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും 'എൻ്റെ കാനഡ' സ്ഥാപകൻ അരുൺ അനിയൻ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ കാനഡയ്ക്ക് ആവശ്യം ഇത്തരം പുതിയ പദ്ധതികളാണെന്നായിരുന്നു ആഹാ കെയേഴ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാര്‍നറ്റ് ജീനിയസ് എംപി വ്യക്തമാക്കിയത്.
കാനഡയിലെ ഏറ്റവും ജനപ്രീതിയുള്ള മലയാളം റേഡിയോ സ്റ്റേഷനാണ് ആഹാ റേഡിയോ. പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിവിധ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന ആഹാ റേഡിയോയ്ക്ക് ടൊറൻ്റോ അടക്കമുള്ള നഗരങ്ങളിൽ ആയിരക്കണക്കിന് കേൾവിക്കാരുണ്ട്. 'ആഹാ കെയേഴ്സി'ന് തുടക്കമിട്ട് എൻ്റെ കാനഡ'യും 'ആഹാ റേഡിയോ'യും