നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച എട്ടു ചീറ്റപ്പുലികളും നിലവിലെ അവസ്ഥയിലേക്ക് പൊരുത്തപ്പെട്ടു തുടങ്ങി എന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത്. കുനോ ദേശീയോദ്യാനത്തിൽ പ്രത്യേകം സജ്ജമാക്കിയ സംരക്ഷണ മേഖലയിലാണ് പാർപ്പിച്ചിരിക്കുന്നത്. ഫ്രെഡി, ആള്‍ട്ടണ്‍, സവനഹ്, സസ, ഒബാന്‍, ആശ, സിബിലി, സയിസ എന്നിങ്ങനെയാണ് ചീറ്റകളുടെ പേരുകൾ. ഇന്നലെ മുതൽ ഇവ ആഹാരം കഴിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഇവ ആഹാരം കഴിക്കുക. എട്ടെണ്ണത്തിൽ അഞ്ചെണ്ണം പെണ്‍ചീറ്റകളും മൂന്നെണ്ണം ആണ്‍ചീറ്റകളുമാണ്.