വീടിനു മുന്നിൽ ജപ്തി നോട്ടീസ് ഒട്ടിച്ചതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. കേരളാ ബാങ്കിന്റെ ജപ്തി നോട്ടീസാണ് വന്നത്. വായ്പ തിരിച്ചടയ്ക്കാൻ വീട്ടുകാർ സമയം ആവശ്യപ്പെട്ടെങ്കിലും ബാങ്കുകാർ സഹകരിച്ചില്ല. വീടും സ്ഥലവും അറ്റാച്ച് ചെയ്ത് നോട്ടീസ് ഒട്ടിച്ചതിനു പിന്നാലെയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.