'വന്യ മൃഗങ്ങളെ മുന്നിൽ കണ്ടാൽ ഫോട്ടോ/വീഡിയോ എടുക്കുന്നത് ഒഴിവാക്കണം' കേരളാ പോലീസ്.

By: 600003 On: Sep 20, 2022, 5:03 PM

വന്യമൃഗങ്ങളെ മുന്നിൽ കാണുമ്പോൾ കൗതുകത്തിനായി ഫോട്ടോ എടുക്കുന്ന ശീലം ഒഴിവാക്കണം എന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.

കാട്ടാനയുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന യുവാവിന്റെ ഒരു വിഡിയോയും ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചു കൊണ്ട് കേരളാ പോലീസ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. 

'ഭൂമി അവരുടേത് കൂടിയാണ്. കാനന പാതകളിലും മറ്റും വന്യമൃഗങ്ങളെ കണ്ടാൽ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഫോട്ടോ / വീഡിയോ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ഉടൻ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി വിവരം വനപാലകരെ അറിയിക്കുക. അവരുടെ നിർദേശങ്ങൾ പാലിക്കുക. ദയവായി അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്തരുത്'