നാളെ ലോക അൽഷിമേഴ്‌സ് ദിനം

By: 600002 On: Sep 20, 2022, 4:56 PM

നാളെ,  സെപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനം. ഓർമ്മകൾ നഷ്ട്ടപ്പെട്ടു പോയവരെ ഓർമ്മിക്കാൻ ഒരു ദിനം. അങ്ങനെയാണ് അൽഷിമേഴ്‌സ് ദിനത്തെ കുറിച്ച് പറയുന്നത്.  ‘മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ’ (Know Dementia, Know Alzheimer’s) എന്നതാണ് ഈ വർഷത്തെ പ്രമേയം.

നേരത്തെ കണ്ടെത്തിയാൽ ഒരു പരുതി വരെ മറവി രോഗത്തെ തടയാൻ സാധിക്കും. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനോടുള്ള സ്ടിഗ്മ കുറയ്ക്കുക, നേരത്തെ കണ്ടെത്തുക, തുടര്‍ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

മറവി, സാധാരണ ചെയ്യുന്ന കാര്യങ്ങൾ മറക്കുക, ആശയകുഴപ്പം, സംസാരിക്കുമ്പോൾ ഇടയ്ക്കുള്ള കാര്യങ്ങൾ മറന്നു പോകുക, വൈകാര്യമായ പെരുമാറ്റം, കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക തുടങ്ങിയവയാണ് ലക്ഷണങ്ങളായി പറയപ്പെടുന്നത്. ആരോഗ്യ വകുപ്പിന്റെ കീഴില്‍ അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങൾ നിലവിലുണ്ട്.