തുമ്പോളിയിൽ നവജാതശിശു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

By: 600003 On: Sep 20, 2022, 4:48 PM

ആലപ്പുഴ തുമ്പോളിയിലെ ഒരു കുറ്റിക്കാട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. 12 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. കുഞ്ഞിനെ ബീച്ചിലെ ശിശു പരിചരണ കേന്ദ്രത്തിലെത്തിച്ചു. കുഞ്ഞിന് പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല.

അതേ സമയം തുമ്പോളി സ്വദേശിയായ യുവതി അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിയിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞ് ഇവരുടേതാണോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ആദ്യം എതിർത്തെങ്കിലും കുഞ്ഞ് തന്റേത് ആണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ കൈമാറുന്ന കാര്യം ആലോചിക്കേണ്ടതാണെന്ന് ശിശു പരിചരണ വിഭാഗം അഭിപ്രായപ്പെട്ടു.